സമസ്‌ത ഉമ്മുല്‍ ഹസം ഏരിയ പ്രതിദിന ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു..

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിന്റെ ഉമ്മുല്‍ ഹസം ഏരിയയില്‍ റമളാന്‍ എല്ലാ ദിവസവും നടക്കുന്ന ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു..
ഉമ്മുല്‍ ഹസമിലെ അപ്പാച്ചി റസ്റ്റോറന്റിന്റെ എതിര്‍വശം പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍ ഹസം ഏരിയാ സമസ്‌തയുടെ ഓഫീസ്‌ ഹാളിലാണ്‌ ദിവസവും ഏരിയയിലെ വിശ്വാസികള്‍ക്കായി ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.
നോമ്പുതുറക്കും ഉദ്‌ബോധന പ്രഭാഷണങ്ങള്‍ക്കും പുറമെ തറാവീഹ്‌ അടക്കമുള്ള നമസ്‌കാരങ്ങള്‍ക്കും ഇവിടെ സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌. ഏരിയാ ചുമതല വഹിക്കുന്ന ഉസ്‌താദ്‌ ഇബ്രാഹീം ദാരിമിയാണ്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.
ഒപ്പം, ഇസ്‌മാഈല്‍ പയ്യന്നൂര്‍, നസീര്‍ കുറ്റ്യാടി, ഹനീഫ മോളൂര്‍, ശുക്കൂര്‍ കണ്ണൂര്‍, ജാഫര്‍ പയ്യോളി, ബഷീര്‍ മോളൂര്‍, ശറഫുദ്ധീന്‍ മാട്ടൂല്‍, ജബ്ബാര്‍ പയ്യന്നൂര്‍ എന്നിവരടങ്ങിയ കമ്മിറ്റിക്കുകീഴില്‍ വിപുലമായൊരു വളണ്ടിയര്‍ വിങ്ങും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഏരിയാ കമ്മറ്റി രൂപീകൃതമായതിന്റെ ശേഷം രണ്ടാമതായി  നടക്കുന്ന ഇഫ്‌താര്‍ സംഗമങ്ങള്‍ റമളാന്‍ അവസാനം വരെയും തുടരാനാണ്‌ കമ്മറ്റി ഉദ്ധേശിക്കുന്നത്‌. ഏരിയയിലെ നിരവധി വിശ്വാസികള്‍ക്ക്‌ അനുഗ്രഹമായി വിവിധ ജീവകാരുണ്ണ്യ സേവന പ്രവര്‍ത്തനങ്ങളും കമ്മറ്റിക്കു കീഴില്‍ നടന്നു വരുന്നുണ്ട്‌. 
നോമ്പുതുറക്കു പുറമെ വാരാന്ത സ്വലാത്ത്‌ മജ്‌ലിസ്‌, പഠന ക്ലാസുകള്‍ അടക്കമുള്ള വിവിധ പരിപാടികളുടെയെല്ലാം ചിലവുകള്‍ വഹിക്കുന്നതും പ്രചരണങ്ങള്‍ നടത്തുന്നതും ഏരിയകളിലെ സാധാരണക്കാരും ഉദാരമതികളായ വിശ്വാസികളുമാണ്‌. ഏരിയ സംബന്ധമായ കുടുതല്‍ വിവരങ്ങള്‍ക്ക്‌ ഏരിയാ സെക്രട്ടറി ഇസ്‌മാഈല്‍ പയ്യന്നൂരുമായി 00973 33505806 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.