സമസ്ത: പൊതുപരീക്ഷ 2014; ബഹ്‌റൈനില്‍ 96.15% വിജയം

 മനാമ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2014 ജൂണ്‍ 7, 8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലെ മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,24,007 വിദ്യാര്‍ത്ഥികളില്‍ 2,16,379 പേര്‍ പരീക്ഷക്കിരുന്നവരില്‍ 2,03,125 പേര്‍ വിജയിച്ചു (93.87%).
ബഹ്‌റൈനില്‍ 5-ാം തരത്തില്‍ 58 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 57 കുട്ടികള്‍ (98.28%) വിജയിച്ചു. ഏഴാം തരത്തില്‍ 40 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 38 കുട്ടികള്‍ (95.00%) വിജയിച്ചു. പത്താം തരത്തില്‍ 5 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ എല്ലാവരും (100%) വിജയിച്ചു.
അഞ്ചാം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ ഫാത്തിമ ജുഹൈന D/o അബ്ദുല്‍ജബ്ബാര്‍ 362 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഹൂറ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ (8444)യിലെ ഖദീജ D/o അബ്ദുല്ല 357 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നജാ ഫാത്വിമ D/o മുഹമ്മദ് 338 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നഹ്‌ല D/o അബ്ദുല്ലത്തീഫ് കെ 345 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഈസ്റ്റ് റിഫ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ(8136)യിലെ നഹിദ
D/o ഇസ്മാഈല്‍ 343 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നാജിയ നസ്‌റിന്‍ D/o അബ്ദുന്നാസിര്‍ 340 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ മുഹമ്മദ് ഇസ്മാഈല്‍ S/o അശ്‌റഫ് 232 മാര്‍ക്ക് ഒന്നാം സ്ഥാനവും റഫ മജ്‌ലിസുത്തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ ശഹീര്‍ കെ. പി S/o ബശീര്‍ 231 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ ആസിഫ D/o മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. വിജയികളെ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അഭിനന്ദിച്ചു.
- Samastha Bahrain