കടമേരി റഹ്മാനിയ്യ അറിബിക് കോളേജ്; ഹൈദരലി തങ്ങള്‍ വീണ്ടും പ്രസിഡണ്ട്

കടമേരി : കടമേരി റഹ്മാനിയ്യ അറിബിക് കോളേജ് മാനേജിങ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ചീക്കി ലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാരെയും വീണ്ടും തിരഞ്ഞെടുത്തു.
റഹ്മാനിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ എസ്. പി. എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ ശൈഖുനാ കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയായ്യ ഉദ്ഘാടനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ വാര്‍ഷിക വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മറ്റ് ഭാരവാഹികള്‍ : എസ്. പി. എം തങ്ങള്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), പറമ്പത്ത് മൊയ്തു ഹാജി, ടി. കെ ഇബ്രാഹിം ഹാജി, കെ. എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (വൈ. പ്രസിഡണ്ട്) നാളോംകണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കുറ്റിയില്‍ പോക്കര്‍ ഹാജി (ജോ. സെക്രട്ടറി) എസി. അബ്ദുല്ല ഹാജി(ട്രഷറര്‍). ജനറല്‍ സെക്രട്ടറി സി. എച്ച് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും കുറ്റിയില്‍ പോക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
- Rahmaniya Katameri