ദുബൈ : ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12 നു ശനിയാഴ്ച ഖുസൈസ് ജംഇയ്യത്തുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ബഹു: അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ റമളാൻ പ്രഭാഷണത്തിന് ദുബായിലെ വിവിധ ഭാഗങ്ങളിൽ നിന്നും അന്നേ ദിവസം വൈകുന്നേരം 5 മണി മുതൽ സൗജന്യ ബസ് സർവീസ് ലഭ്യമാണ്. ഇതോടൊപ്പമുള്ള നോട്ടീസിൽ വിവിധ ഭാഗങ്ങളിലെ ട്രാൻസ്പോർട്ട് കോഓർഡിനേറ്റർമാരുടെ പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട് . കൃത്യ സമയത്ത് പരിപാടിയിൽ എത്തിച്ചേരുന്നതിന് വേണ്ടി നമ്മുടെ എല്ലാ പ്രവർത്തകരും ട്രാൻസ്പോർട്ട് കോഓർഡിനേറ്ററുമായി പരിപുർണ്ണമായി സഹകരിക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നോമ്പ് തുറക്കാനുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി ഫുഡ് കമ്മിറ്റി അറിയിച്ചു.
ജബൽ അലി - 055 9175289, സോനാപ്പൂർ - 055 8647716, സത് വ വലിയ മസ്ജിദ് - 055 8198634, കറാമ - 050 9634144, ഡി.ഐ.പി. - 055 65 65 893, 050 5985311, ലുലു വില്ലേജ് - 055 1805950, സത് വ അൽ വസൽ - 050 9363303, ബർ ദുബൈ - 055 3270699, ദേര (വെസ്റ്റ് ഹോട്ടലിനു എതിർ വശം) - 050 46 84 579. കൂടുതൽ വിവരങ്ങൾക്ക് : ഷമീം പന്നൂർ 050 6876273 (ട്രാൻസ്പോർട്ട് ചെയർമാൻ), അഭിലാഷ് ഖാദർ 050 4296596 (ട്രാൻസ്പോർട്ട് കോ-ഓർഡിനേറ്റർ).
- Sharafudheen Perumalabad