കാസറഗോട് : സ്വര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF കാസര്‍ഗോട് ജില്ലാ കമ്മിറ്റി ജൂലൈ 20 മുതല്‍ 24 വരെ കാസറഗോട് പുതിയ ബസ്റ്റാന്റ് പരിസരം ടി. കെ. എം ബാവാ മുസ്ലിയാര് നഗറില്‍ സംഘടിച്ച റമളാന്‍ പ്രഭാഷണം പരിശുദ്ധ റമളാനിലലെ അവസാന നിമിഷങ്ങളെ ദിവ്യ മുഹൂര്‍ത്തങ്ങളില്‍ നിമഗ്നമാക്കി പഞ്ചദിന റമളാന്‍ പ്രഭാഷണ പരമ്പര ഭക്തി നിര്‍ഭരമായി. ആത്മീയ ജ്ഞാനിയങ്ങള്‍ നുകരാനും പ്രാര്‍ത്ഥനകളില്‍ പങ്കാളികളാവാനും പതിനായിരങ്ങള്‍ ഭക്തസാന്ദമായ ബാവ മുസ്ലിയാര് നഗറിലേക്ക് എത്തിയത്. സമാപന സംഗമം സുന്നിയുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെടിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം. എസ് തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന സ്വാഗതം പറഞ്ഞു. ദക്ഷിണ കേരളാ സമസ്ഥ ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ കൂട്ടുപ്രാര്‍ത്ഥന നടത്തി. പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഒന്നാം റാങ്ക് നേടിയ മുസമ്മില്‍ ഫൈസിക്ക് സുന്നി മഹല്‍ ഫെഡ്റേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അവാര്‍ഡ് നല്കി. ടി. കെ. പൂകോയ തങ്ങള്‍ ചന്തേര, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്ലിയാര് ചൗക്കി, പി. എസ് ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അലി ഫൈസി, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ടി. എ മുഹമ്മദ് കുഞ്ഞി തുരുത്തി, ഇ. കെ അബൂബക്കര്‍ നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്. പി സ്വലാഹുദ്ദീന്‍, സലാം ഫൈസി പേരാല്‍, സി. പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഹമീദ് ഹാജി ചൂരി, കെ. എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, റഷീദ് ബെളിഞ്ച, അഷ്റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, യൂനുസ് ഫൈസി കാക്കടവ്, , അശ്റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, ഫാറൂഖ് കൊല്ലമ്പാടി, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹാരിസ് ഗ്വാളിമുഖം, സുബൈര്‍ നിസാമി, ഹമീദ് ഫൈസി കൊല്ലം പാടി, സിദ്ധീഖ് ബെളിഞ്ച മുനീര്‍ ഫൈസി ഇടിഎടുക്ക, റഷീദ് മൗലവി ചാലക്കുന്ന്, സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee