കോഴിക്കോട്: സുപ്രഭാതം എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി.പി രാജശേഖരന്‍ സുപ്രഭാതത്തില്‍ നിന്ന് രാജിവെച്ചുവെന്ന വാര്‍ത്ത അസംബന്ധമാണെ് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ഓഫീസ് അറിയിച്ചു.
സുപ്രഭാതം ദിനപത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സി.പി.ആര്‍ സജീവമാണ്. പത്ര പ്രസിദ്ധീകരണത്തില്‍ അസൂയാലക്കളായ തല്‍പര കക്ഷികള്‍ നടത്തുന്ന ഇത്തരം ദുഷ്ര്‌പചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം സുപ്രഭാതം ഓഫീസില്‍ പത്രപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്ന സി.പി.ആര്‍ ന്റെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത സുപ്രഭാതത്തിന്റെ ഔദ്യോഗിക ഫൈസ്‌ബുക്ക്‌പേജില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.