കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലി ഉപഹാരമായി കോഴിക്കോട് - പാലക്കാട് ദേശീയ പാതയോരത്ത് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് ജംഗ്ഷനില്‍ സ്റ്റുഡന്‍സ് ഹോസ്റ്റല്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അഖാദമി, മെഡിക്കല്‍ എഞ്ചിനീയറിംഗ് & സിവില്‍ സര്‍വ്വീസ് കോച്ചിംങ് സെന്റര്‍, സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് തോട്ട്‌സ് തുടങ്ങിയ ബഹുമുഖ പദ്ധതികളോടെ ഉയര്‍ന്നുവരുന്ന ഇസ്‌ലാമിക് സെന്ററിന്റെ പ്രചരണാര്‍ത്ഥം പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് ബാഖവിയുടെ സംസ്ഥാനതല റമളാന്‍ പ്രഭാഷണവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദുആ മജ്‌ലിസും ജൂലൈ 12.13.14 ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് മണ്ണാര്‍ക്കാട് ബസ്റ്റാന്റിന് സമീപമുള്ള ശിഹാബ് തങ്ങള്‍ നഗര്‍ (കുടു ഗ്രൗണ്ട്) ല്‍ വെച്ച് നടത്തപ്പെടും. സ്ത്രീകളുള്‍പ്പടെ ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നന്മയുള്ള മനസ്സും നല്ല കുടുംബവും എന്ന വിഷയത്തെ അധികരിച്ചുകൊണ്ടാണ് പ്രഭാഷണം നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ഖാസിമാരായ സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ ആനക്കര സി . കോയക്കുട്ടി മുസ്‌ലയാര്‍, സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ ശൈഖുനാ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ശൈഖുനാ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖുനാ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ശൈഖുനാ കെ.പി.സി.സി തങ്ങള്‍ വല്ലപ്പുഴ.മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മഞ്ഞളാം കുഴി അലി സാഹിബ് ,പി.വി അബ്ദുല്‍ വഹാബ്, അഡ്വ. എന്‍ .ശംസുദ്ധീന്‍ എം.എല്‍.എ, എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സംസഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,നാസര്‍ ഫൈസി കൂടത്തായി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഖത്തര്‍ ഇബ്രാഹീം ഹാജി, SKSSF സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വര്‍ക്കിംങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
- SKSSF STATE COMMITTEE