കാസറകോട് : SKSSFകാസറകോട് ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ സജീവ മാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഉപസമിതികളായ വിഖായ, സഹചാരി, ത്വലബ, കാമ്പസ്, സ്പീക്കേഴ്‌സ്, റൈറ്റേഴ്‌സ്, സത്യധാര, ഇബാദ്, ഇസ്തിഖാമ, സൈബര്‍സെല്ല്, ഓര്‍ഗാനെറ്റ്, സര്‍ഗലയം, ട്രെന്റ് തുടങ്ങിയവയുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാരുടേയും ഉപസമിതിയുടെ ചുമതലയുള്ള ഭാരവാഹികളുടേയും സംയുക്ത സംഗമമായ കീ മീറ്റ് ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 3. 30ന് വിദ്യാനഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, അബ്ദുസലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി കളത്തൂര്‍, മുഹമ്മദലി നീലേശ്വരം, മഹ്മൂദ് ദേളി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, യൂനുസ് ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee