സമാപന സമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
ദുബൈ : SKSSF ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഇല്‍തിസാം -2014" ഏകദിന പ്രവര്‍ത്തക ക്യാമ്പ് വിഷയാവതരണം കൊണ്ടും, പ്രവര്‍ത്തകരുടെ പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി. രാവിലെ ഒന്‍പതു മണിക്ക് ദുബൈ KMCC ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് രാത്രി 10 മണിക്ക് സമാപിച്ചു. ഒന്നാം സെഷന്‍ "ദഅവത്ത്" SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു. "അല്ലാഹുവിലേക്ക്" എന്ന വിഷയത്തില്‍ ഇബാദ് കേരള സ്റ്റേറ്റ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തി. ഉച്ചക്ക് നടന്ന രണ്ടാം സെഷന്‍ SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള് ഉല്‍ഘാടനം ചെയ്തു. "സംഘാടകന്‍റെ വഴി" എന്ന വിഷയത്തില്‍ ട്രെന്റ് കേരള സ്റ്റേറ്റ് ഡയറക്ടര്‍ എസ് .വി. മുഹമ്മദലി മാസ്റ്റര്‍ പ്രഭാഷണം നടത്തി. തുടന്നു വാദിനൂറില്‍ നിന്നും സമര്‍ഖന്ദിലെക്ക്" എന്ന വിഷയത്തില്‍ ക്യാമ്പ് അംഗങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി. സയ്യിദ് ഷുഹൈബ് തങ്ങള്‍, ശറഫുദ്ദീന്‍ ഹുദവി, ഖലീല് റഹ്മാന്‍ കാശിഫി നേത്രത്വം നല്കി. വൈകുന്നേരം നടന്ന സമാപന സെഷന്‍ ഹസന്‍ രാമന്തള്ളിയുടെ അധ്യക്ഷതയില്‍ ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രമുഖ വാഗ്മി ഖലീല് റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി. ഷൌക്കത്തലി ഹുദവി, മിഡിലീസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, ഗള്‍ഫ് സത്യധാര എഡിറ്റര്‍ സൈനുദ്ധീന്‍ ചേലേരി, ശറഫുദ്ധീന്‍ ഹുദവി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ദുബൈ കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.ടി.ഹാഷിം ഹാജി, മുസ്തഫ മൗലവി ചെറിയൂര്‍, ഹംസക്കുട്ടി ബാഖവി തിരുവട്ടുര്‍, ഹകീം ചെറുകുന്ന്, അബ്ദുല്‍ ഖാദര്‍ പുളിങ്ങോം, റാഷിദ് ഇരിക്കൂര്‍, അനീസ് തട്ടുമ്മല്‍, യുസുഫ് കാലടി, നജ്മുദ്ധീന്‍ കണ്ണാടിപ്പറബ, ഹാരിസ് രാമന്തള്ളി, സാദിഖ് പെരിങ്ങത്തൂര്‍ പ്രസംഗിച്ചു. ഡോക്ടര്‍ അംബെദ്കര്‍ അവാര്‍ഡ് നേടിയ ടി.കെ.സി അബ്ദുല്‍ഖാദര്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ഹാഫിള് ഹസം ഖിറാഅത്ത് നടത്തി. ശറഫുദ്ധീന്‍ പെരുമളാബാദ് സ്വാഗതവും, ഷഫീഖ് പെരുമാലബാദ് നന്ദിയും പറഞ്ഞു.
- Sharafudheen Perumalabad