ബറാഅത്ത് രാവ് ജൂണ്‍ 13 വെള്ളിയാഴ്ച

കോഴിക്കോട് : റജബ് 30 പൂര്‍ത്തീകരിച്ച് മെയ് 31 ശനി ശഅ്ബാന്‍ ഒന്നായും അതനുസരിച്ച് ജൂണ്‍ 13ന് വെള്ളിയാഴ്ച അസ്തമിച്ച രാത്രി ബറാഅത്ത് രാവായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT