ദീനിനിന്റെ നില നില്‍പ്പിന്ന് ദര്‍സുകള്‍ ആവശ്യം : യു എം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍

ചെര്‍ക്കള : ദീനീ ജ്ഞാനത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മഹല്ലുകളില്‍ നിന്ന് ദര്‍സുകള്‍ അസ്തമിച്ച് കൊണ്ടിരിക്കുമ്പോള്‍ ദീനിനിന്റെ നില നില്‍പ്പിന്ന് ദര്‍സുകള്‍ ആവശ്യമാണെന്നും ഇതിന്ന് വേണ്ടി മഹല്ലുകള്‍ സജീവമാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ശൈഖുനാ യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ പറഞ്ഞു. SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ത്വലബ വിംഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉസ്താദ്. പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്യക്ഷത വഹിച്ചു. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു. പ്രശസ്ത സൂഫി വര്യനും ചെര്‍ക്കള മുദരിസും കൂടിയായ ബശീര്‍ ഫൈസി ചെറുകുന്ന് ദിഖ്ര്‍ ദുആ സദസ്സിന് നേതൃത്വം നല്‍കി. ഹനീഫ് ഹുദവി അല്‍ ഇര്‍ശാദി മുഖ്യ പ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്കം,ചെങ്കള അബ്ദുല്ല ഫൈസി, ചെങ്കള മുദരിസ് അബ്ദുല്‍ഖാദര്‍ ഫൈസി, സി പി മോയ്തു മൗലവി ചെര്‍ക്കള, മോയ്തു മൗലവി, കബീര്‍ ചെര്‍ക്കള മഹ്മൂദ് ദേളി,ലത്തീഫ് മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ പങ്കെടുത്തു.
- Sidheeque Maniyoor