കോഴിക്കോട് : അരീക്കോട് തച്ചണ്ണയിലെ ജുമാമസ്ജിദിന് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാനുള്ള ശ്രമം പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ വന്ന വഖഫ് ബോര്‍ഡ് ഉദ്യോഗ്സ്ഥനെ കയ്യേറ്റം ചെയ്ത വിഘടിത അക്രമികളെ പിടികൂടണമെന്ന് സുന്നി നേതക്കളായ പ്രൊഫ. കെ ആലികുട്ടി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്ത്ഥാവനയില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി സ്വതന്ത്രമായി നടന്ന് പോകുന്ന മഹല്ല് സംവിധാനത്തെയും പള്ളിയേയും പേര് മാറ്റി തങ്ങളുടേതാക്കി മാറ്റാനുള്ള നീക്കം പൊളിഞ്ഞപ്പോഴാണ് അക്രമവും കള്ളകേസില്‍ കുടുക്കാനുള്ള ശ്രമവും നടക്കുന്നത്. നിരപരാധികളുടെ പേരില്‍ കള്ള കേസെടുത്തത് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘന മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
- SKSSF STATE COMMITTEE