തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് ആന്‍ഡ് ട്രൈനിംഗ് (സിപെറ്റ്) ന് കീഴില്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന വനിതാ കോഴ്‌സിന്റെ ക്ലാസുകള്‍ ജൂണ്‍ 24 ന് ചെമ്മാട് വനിതാ കാമ്പസില്‍ ആരംഭിക്കും. സ്ത്രീകളില്‍ ദീനീ വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും മതബോധം വളര്‍ത്തുകയും ചെയ്യുക വഴി ഉത്തമ കുടുംബിനിയും താന്‍ സഹവസിക്കുന്നവര്‍ക്കിടയില്‍ മതകാര്യങ്ങളില്‍ ബോധമുണ്ടാക്കുവാന്‍ കഴിവുറ്റ പ്രബോധകയും ആയ സ്ത്രീകളെ സജ്ജീകരിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് നടത്തപ്പെടുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള കോഴ്‌സില്‍ ഫിഖ്ഹുന്നിസ്‌വ, അഖീദത്തുല്‍ ഖുര്‍ആന്‍, തസ്ഫിയത്തുന്നഫ്‌സ്, ജനറല്‍ പാരന്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കുന്നു. രണ്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന കോഴ്‌സിന്റെ ക്ലാസുകള്‍ മൂന്നാഴ്ചയിലൊരിക്കല്‍ അതതു സെന്ററുകളില്‍ വെച്ച് നടത്തപ്പെടുന്നു. കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ഹുദാ വനിതാ കോളേജില്‍ ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് 9961982796/ 9846047066 ഫോണില്‍ വിളിക്കുക.
- Darul Huda Islamic University