കുട്ടികളെ കൊണ്ടു വന്ന സംഭവം; എഫ്.ഐ.ആര്‍ തിരുത്തണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

തൃശൂര്‍ : യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടു വന്നത് മനുഷ്യക്കടത്തല്ലെന്ന സര്‍ക്കാര്‍ വിലയിരുത്തല്‍ വൈകിവന്ന വിവേകമാണെങ്കിലും സ്വാഗതം ചെയ്യുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. എന്നാല്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ ഉടന്‍ തിരുത്തി നല്‍കിയാലേ വിലയിരുത്തല്‍ ആത്മാര്‍ഥമാണെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ എം.ഐ.സിയില്‍ ജുമുഅ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളെ രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത് അയച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. അനാഥ കുട്ടികളുടെ സംരക്ഷണത്തില്‍ വര്‍ഷങ്ങളുടെ സ്തുത്യര്‍ഹമായ പാരമ്പര്യമുള്ള സ്ഥാപനങ്ങളെ ചൂഷണ കേന്ദ്രങ്ങളാക്കാനുള്ള ശ്രമം അപലപനീയമാണ്. അതിന് ഉത്തരവാകളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിഷയത്തില്‍ അഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.
- SKSSF THRISSUR