തിരൂരങ്ങാടി : ആഗോള മതപണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമാ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അള്‍ജീരിയയിലേക്ക് പുറപ്പെട്ടു. അള്‍ജീരിയയിലെ കോന്‍സ്റ്റന്റയ്ന്‍ പ്രവിശ്യയിലെ അബ്ദുല്‍ ഖാദിര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന പത്താമത് രാജ്യാന്തര മുസ്‌ലിം യൂനിവേഴ്‌സിറ്റി വി.സിമാരുടെ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാനാണ് അദ്ദേഹം അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫ്രന്‍സില്‍ ഫൈഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ഇസ്‌ലാമിക് വേള്‍ഡിന് കീഴിലുള്ള നൂറിലധികം സര്‍വകലാശാലകളിലെ വി.സിമാര്‍ സംബന്ധിക്കും. 9 ന് നദ്‌വി ടുനീഷ്യയിലേക്ക് തിരിക്കും. ടുനീഷ്യയിലെ സൈതൂനിയ്യ യൂനിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്ന അദ്ദേഹം വാഴ്‌സിറ്റി അധികൃതരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ കോന്‍സ്റ്റന്റയ്‌നിലെ അബ്ദുല്‍ ഖാദിര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ടുനീഷ്യയിലെ സൈതൂനിയ്യ യൂനിവേഴ്‌സിറ്റി എന്നിവയും ദാറുല്‍ ഹുദായും തമ്മില്‍ അക്കാദമിക സഹകരണത്തിനുള്ള എം.ഒ.യു ധാരണപത്രത്തിലും അദ്ദേഹം ഒപ്പുവെക്കും.
- Darul Huda Islamic University