പള്ളിപ്പാറ മഖാം കെട്ടിടത്തിന് തറക്കല്ലിട്ടു

കാഞ്ഞങ്ങാട് : ചരിത്ര പ്രസിദ്ധമായ ചീമേനി-പള്ളിപ്പാറ മഖാമിന്റെ പുതുക്കിപ്പണിയുന്ന കെട്ടിടത്തിന് വ്യാഴാഴ്ച തറക്കല്ലിടല്‍ ചടങ്ങ് നടത്തി. പള്ളിപ്പാറ മഖാം പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് അല്‍ മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ പുതിയങ്ങാടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പാറപ്പള്ളി ഉസ്താദ് അബ്ദുള്‍ റഹിമാന്‍ മൗലവി തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നും കൈ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹീം ദാരിമ, മജീദ് മൗലവി, എന്‍.എം. മുഹമ്മദലി, പി.ടി. ഇബ്രാഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- HAMEED KUNIYA Vadakkupuram