വെങ്ങപ്പള്ളി അക്കാദമി പുതിയ ബാച്ചുദ്ഘാടനം നാളെ

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ വാഫി, ഹിഫ്‌ള് കോഴ്‌സുകളിലേക്ക് പുതുതായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുദ്ഘാടനവും, ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സും നാളെ(തിങ്കള്‍) രാവിലെ 11 മണിക്കു നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ നേതാക്കളും പണ്ഡിതന്മാരും പങ്കെടുക്കും. സമന്വയ വിദ്യാഭ്യാസ രംഗത്തെ ജില്ലയിലെ പ്രഥമ സംരംഭമായ അക്കാദമിയില്‍ 8 വര്‍ഷ വാഫി കോഴ്‌സില്‍ 35 വിദ്യാര്‍ത്ഥികളും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ 15 വിദ്യാര്‍ത്ഥികളുമാണ് പുതുതായി അഡ്മിഷന്‍ ലഭിച്ചത്.
- Shamsul Ulama Islamic Academy VEngappally