ഖാസി കേസ്:കേരളത്തിലെ 20 എം. പി. മാര്‍ക്കും SKSSF നിവേതനം നല്‍കും

കാസറകോട് : മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനുമായിരുന്ന മര്‍ഹും ഖാസി സി. എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്. കെ. എസ്. എസ്. എഫ്. കാസറകോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിഷയം കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ കൊണ്ട് വരാന്‍ കേരളത്തിലെ മുഴുവന്‍ എം. പി. മാരേയും സംഭവത്തില്‍ ഇടപെടുത്തുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയില്‍ 20 എം. പി. മാര്‍ക്കും നിവേതനം നല്‍കാനും തുടര്‍ന്ന് പ്രക്ഷോഭ പരിപാടിയും നിയമ പരമായ ഇടപെടലും ഒരുമിച്ച് കൊണ്ട് പോകാന്‍ എസ്. കെ. എസ്. എസ്. എഫ്. കാസറകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കേരളത്തിലേയും കര്‍ണ്ണാടകയിലേയും അറിയപ്പെടുന്ന പ്രമുഖ പണ്ഡിതനും നൂറ് കണക്കിന്ന് മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന ഒരു വ്യക്തിയുടെ ദുരൂഹ മരണം സംഭവിച്ച് നാല് വര്‍ഷമായിട്ടും ഈ വിഷയത്തില്‍ കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാറുകളോ കേന്ദ്രസര്‍ക്കാറോ വേണ്ട രൂപത്തില്‍ ഇടപെടാത്തത് പൊതുസമൂഹത്തിന്റെ ഇടയില്‍ സംശയം ജനിപ്പിക്കുന്നതാണ്. ആവശ്യമുള്ളതിന്നും ഇല്ലാത്തതിന്നും പ്രക്ഷോഭം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക-സാംസ്‌കാരിക സംഘടനകളും നിസാര കാര്യങ്ങളെ പോലും പര്‍വ്വതീകരിച്ച് വിവാദമാക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഖാസി കേസില്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, അബ്ദുസലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി കളത്തൂര്‍, മുഹമ്മദലി നീലേശ്വരം, മഹ്മൂദ് ദേളി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, യൂനുസ് ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Secretary, SKSSF Kasaragod Distict Committee