ആഭ്യന്ത്യര മന്ത്രിയുടെ നിലപാട് അപഹാസ്യം : ഹാദിയ

തിരൂരങ്ങാടി : അനാഥരെ അവരുടെ സംസ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കുകയും വിദ്യഭ്യസിപ്പിക്കുയും ചെയ്യണമെന്ന ആഭ്യന്ത്യര മന്ത്രിയുടെ നിലപാട് ഏതല്ലാം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് ബാധകാമാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ഹുദവീസ് അസോസിയേഷന്‍ ഹാദിയ പ്രസ്താവിച്ചു. ഝാര്‍ഖന്ധ്, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ യതീംഖാനകളിലേക്ക് അഗതികളായ ബാലികാബാലന്മാരെ വിദ്യാഭ്യാസ-പുനരധിവാസ ആവശ്യാര്‍ത്ഥം കൊണ്ടുവരുന്നതിനെ തീവ്രവാദ പ്രവര്‍ത്തനമായും മനുഷ്യകടത്തായും ചിത്രീകരിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇവരില്‍ ചില കുട്ടികള്‍ക്ക് മതിയായ രേഖയില്ല എന്നതിന്റെ പേരില്‍ മൊത്തം കുട്ടികളെയും ഏറ്റെടുക്കുകയും പരിമിതമായ സൗകര്യം മാത്രമുള്ള ജുവൈനല്‍ ഹോമില്‍ താമസിപ്പിക്കുകയും ചെയ്ത് നടപടി പരിഹാസ്യമാണ്. കേരളത്തിലെ യതീംഖാകളും മതപാഠശാലകളും സുതാര്യമായി പ്രവര്‍ത്തിക്കുന്നവയും ആര്‍ക്കും പരിശോധനക്ക് വിധേയമാക്കാവുന്നവുയുമാണ്. ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണം. കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന് കുടപിടിക്കുന്ന ഭരണകൂടം തന്നെ അനാഥബാലന്മാരെ ഭീകരന്മാരായി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഹാദിയ പ്രസ്താവനയില്‍ പറഞ്ഞു. 
സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട. ശരീഫ് ഹുദവി ചെമ്മാട്, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, മുഹമ്മദലി ഹുദവി വേങ്ങര സംസാരിച്ചു.
- Darul Huda Islamic University