വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷിക ബിരുദദാന സമ്മേളനത്തിന്‌ ഉജ്ജ്വല പരിസമാപ്‌തി

മതപണ്ഡിതര്‍ ഉത്തമ സമൂഹ നിര്‍മിതിക്ക് രംഗത്തിറങ്ങണം: ഹൈദരലി തങ്ങള്‍
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷിക സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു





വെങ്ങപ്പള്ളി: മത പണ്ഡിതര്‍ ഉത്തമസമൂഹത്തിന്റെ നിര്‍മിതിക്കായി രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷിക സമാപനവും, ഒന്നാം ബിരുദദാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.. 
ഇസ്‌ലാമിനെ പല ഭാഗങ്ങളിലും തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോള്‍ വിജ്ഞാനത്തിലൂടെയുള്ള ഉയര്‍ത്തേഴുന്നേല്‍പ്പ് അനിവാര്യമാണ്. ജീവിതാന്ത്യം വരെ മനുഷ്യന്‍ വിദ്യാര്‍ത്ഥിയാണെന്നും, മറ്റു ധര്‍മ്മങ്ങളേക്കാള്‍ വലുത് വിജ്ഞാനത്തിന് വേണ്ടിയുള്ള ധര്‍മ്മമാണെന്നും തങ്ങള്‍ പറഞ്ഞു . വൈജ്ഞാനിക സമ്പാദനം മനുഷ്യന് അനിവാര്യമാണ്. ഏറ്റവും ശ്രേഷ്ഠന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും, പഠിപ്പിക്കുന്നവനുമാണെന്ന് അധ്യാപനം വിജ്ഞാനത്തിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റു ജില്ലകളിലും, ഇതര സംസ്ഥാനങ്ങളിലും പോയി മത-ഭൗതിക വിദ്യാഭ്യാസം നേടേണ്ട അവസ്ഥ ശംസുല്‍ ഉലമാ അക്കാദമിയിലൂടെ പരിഹരിക്കപ്പെട്ടിരിക്കയാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. 
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വാഫി കോഴ്‌സ് പൂര്‍ത്തീകരിച്ച 24 യുവ പണ്ഡിതര്‍ക്കും, മുഖ്തസ്വര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച നാല് പേര്‍ക്കും, ഖുര്‍ആന്‍ മന:പാഠമാക്കിയ 19 ഹാഫിളുകള്‍ക്കും തങ്ങള്‍ സനദ് നല്‍കി. സി.മമ്മുട്ടി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. സമസ്ത സെക്രട്ടറിയും, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. 
പിണങ്ങോട് അബൂബക്കര്‍, വി.മൂസ്സക്കോയ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, എസ്.മുഹമ്മദ് ദാരിമി, കെ.കെ അഹമ്മദ് ഹാജി, പാലത്തായി മൊയ്തു ഹാജി, എം.ഹസ്സന്‍ മുസ്‌ലിയാര്‍, പി.കെ.എം ബാഖവി ഗൂഡല്ലൂര്‍, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, എ.എം ശരീഫ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, കെ.അലി മാസ്റ്റര്‍ പ്രസംഗിച്ചു.
സദസ്സിൽ സനദ് ഏറ്റു വാങ്ങിയ യുവ പണ്ഡിതർ മുന് നിരയിൽ