'വികൃതമായ വിഘടിത മുഖം'; സമസ്ത വിശദീകരണ സമ്മേളനം ഇന്ന് വാഴക്കാട്

തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

വാഴക്കാട് : 'വികൃതമായ വിഘടിത മുഖം' എന്ന പ്രമേയത്തില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വിശദീകരണ സമ്മേളനം ഇന്ന് (തിങ്കള്‍) 08.04.2013 ന് വാഴക്കാട് മര്‍ഹും കണ്ണിയത്ത് ഉസ്ത്താദ് നഗറില്‍ നടക്കും. ഒരു പുരുഷായുസ് സ്വഹാബത്തിന്റെ തനിപകര്‍പ്പുപോലെ ജീവിച്ചു തീര്‍ത്ത അത്യപൂര്‍വ്വ മഹാനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ധിക്കരിക്കുകയും, തള്ളിപ്പറയുകയും, കണ്ണിയത്ത് ഉസ്താദിന്റെ പ്രസ്ഥാനമായ സമസ്തക്ക് സമാന്തരമുണ്ടാക്കുകയും ഉസ്താദിനെ കോടതി കയറ്റാന്‍ കേസ് കൊടുക്കുകയും ചെയ്തവര്‍ രണ്ട് പതിറ്റാണ്ടിന്റെ ശേഷം ഈയിടെയായി ഉറൂസ് നടത്താന്‍ നടത്തിയ നീക്കം പ്രദേശവാസികള്‍ തടഞ്ഞിരുന്നു.
തിരുമേനി(സ)യുടെ പേരില്‍ പോലും വ്യാജ കേശമവതരിപ്പിച്ചു ധനസമ്പാധനത്തിന് ധാര്‍ഷ്ഠ്യം കാണിച്ചവര്‍ കണ്ണിയത്ത് ഉസ്താദിന്റെ പേരില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാതലത്തിലാണ് വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്. 
സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ കെ. ഐ. സി. ആര്‌. അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു

ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌.