ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ പുന:സംഘടിപ്പിച്ചു

മനാമ: കാസര്‍കോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ അഞ്ച്‌ ജമാഅത്തുകളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല്‌ ജമാഅത്തിന്റെ 36²ാ²ം വാര്‍ഷിക ജനറല്‍ ബോഡിയോഗവും പ്രവര്‍ത്തക സംഗമവും മനാമ ഗോള്‍ഡ്‌ സിറ്റിക്കു സമീപമുള്ള സമസ്‌താലയത്തില്‍ നടന്നു. അലി കൊയിലാണ്ടി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. 
കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലം ജീവ കാരുണ്ണ്യ രംഗത്ത്‌ മാതൃകാപരമായി മുന്നേറുന്ന കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ധേഹം പ്രശംസിച്ചു. പി.ബി.എ ബാവ ഹാജി പ്രാര്‍ത്ഥന നടത്തി. അതീഖ്‌ അബ്‌ദുല്ല വരവ്‌ ചിലവ്‌ കണക്കവതരണം നടത്തി. തുടര്‍ന്ന്‌ ജി. മൊയ്‌തീന്‍ കുട്ടി മൌലവി പ്രഭാഷണം നടത്തി. ഒത്തൊരുമയോടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഐക്യത്തോടെ മുന്നേറാനും അദ്ധേഹം ആഹ്വാനം ചെയ്‌തു.
ചടങ്ങില്‍ കമ്മറ്റി പുന:സംഘടിപ്പിച്ചു. സി.എം. അബ്‌ദുറഹ്മാന്‍(പ്രസി.), പി.ബി.എ. ബാവഹാജി(ജന.സെക്ര.), അബ്‌ദുല്‍ ഖാദര്‍ മൂല(ഖജാജി), സി.എഛ്‌. ഹമീദ്‌ച, ടി.കെ.മുഹമ്മദ്‌ കുന്നില്‍, പി.കെ.അബ്‌ദുല്‍ കരീം പാദാര്‍(വൈസ്‌. പ്രസിഡന്റുമാര്‍). അതീഖ്‌ അബ്‌ദുല്ല ബള്ളൂര്‍, സി. എ.എം അബ്‌ദുല്ല, ഹാരിസ്‌ മന്തിക്കല്‍, ശരീഫ്‌ ബള്ളൂര്‍(ഓര്‍ഗ.സെക്ര.) എന്നിവരാണ്‌ മുഖ്യ ഭാരവാഹികള്‍.