നമ്മുടെ പള്ളികള്‍ നമുക്ക് നടത്താനാവുന്നില്ലെങ്കില്‍?

സ്ജിദ് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. പള്ളിയെ ചുറ്റിപ്പറ്റിയാകണം അവരുടെ ജീവിതം കറങ്ങേണ്ടത്. എന്നാല്‍ പുതിയ കാലത്ത് പള്ളികള്‍ ചില പതാകകളുടെയോ മുദ്രാവാക്യങ്ങളുടെയോ ‘മാത്രം’ സ്ഥാനത്തേക്ക് വഴിമാറിയിരിക്കുന്നുവെന്ന് പറയേണ്ടി വരുന്നില്ലേ.
ജീവിതവും ആരാധനയും വിശ്വാസിക്കിന്ന് രണ്ടു കരകളായി മാറിയിരിക്കുന്നു. രണ്ടും പരസ്പരം ബന്ധപ്പെടാത്ത പോലെ. ജീവിതത്തിന്‍റെയും ആരാധനയുടെയും തീര്‍ത്തും വിഭിന്നമെന്ന് തോന്നിക്കുന്ന തോണികളിലേറി വിശ്വാസി ഇരു കരകളിലേക്കും യാത്ര ചെയ്യുന്നു. 
ഈ കുറിപ്പ് പള്ളിയുടെ നിര്‍മാണവും പരിപാലനവും സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ പള്ളികളെ കുറിച്ചുള്ള ചിന്ത പുതിയ കാലത്ത് അത്യാവശ്യമാണെന്ന് തോന്നുന്നതിനാലാണിത്. എന്തുകൊണ്ട് പള്ളിയില്‍ നിസ്കരിക്കാന്‍ വരുന്നില്ലെന്ന ചോദ്യത്തിന് അവിടെ മൂത്രം വാസനിച്ചിട്ട് വയ്യെന്ന് മറുപടി തന്നു പരിചയത്തില്‍ പെട്ട ഒരുത്തന്‍. അവന്‍റെ മറുപടി ആത്മാര്‍ഥ പരമല്ലായിരിക്കാം. എന്നാലും അപ്പറഞ്ഞതില്‍ ഒരു സത്യമുണ്ടെന്ന് തോന്നി. അതെ തുടര്‍ന്നാണ് ഈ കുറിപ്പെഴുതാനിരുന്നത്.
മൂത്രിക്കാനാണ് പള്ളിയിലെല്ലാം മൂത്രപ്പുര ഒരുക്കുന്നത്. എന്നാല്‍ മിക്കവാറും പള്ളികളില്‍ മൂത്രപ്പുരകള്‍ ഏറെ മോശമായ സ്ഥിതിയിലാണ് തുടരുന്നുവെന്ന്