മലപ്പുറം: ജൂണ്‍ 8 വരെ നിതാഖാത്ത് നിയമപ്രകാരം ഒരു ഇന്ത്യക്കാരനും പ്രയാസകരമായ അവസ്ഥ നേരിടേണ്ടിവരില്ലെന്ന് സഊദി രാജകുമാരന്‍ ഉറപ്പു നല്‍കിയതായി ഇ.അഹമ്മദ്. മലപ്പുറം അത്താണിക്കലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാധികാര രാജ്യമായ സഊദി ഭരണകൂടം കൊണ്ടുവന്ന നിയമം അപ്പാടെ മാറ്റുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പരമാവധി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടേ പുതിയ നിയമം നടപ്പാക്കൂ.
ഇക്കാര്യം ഫോണ്‍ സംഭാഷണത്തിനിടെ സഊദി രാജകുമാരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ മറ്റു രാജ്യക്കാര്‍ നേരിടുന്ന അത്രതന്നെ പ്രയാസം 24 ലക്ഷംവരുന്ന ഇന്ത്യക്കാര്‍ക്കില്ലെന്നും ഇന്ത്യക്ക് സഊദിയുടെ പ്രത്യേക പരിഗണന എന്നും ലഭിക്കുന്നുണ്ടെന്നും ഇ.അഹമ്മദ് പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിന് തന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.