കണ്ണൂര്‍: ശാദുലിയ ജുമാമസ്‌ജിദും ഖബര്‍സ്ഥാനും ഹയര്‍സെക്കന്‍ഡറി മദ്‌റസയും നിര്‍ദ്ദിഷ്ട നാഷനല്‍ ഹൈവേ നാലുവരിപ്പാത പദ്ധതിക്ക് വേണ്‌ടി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റി.
യോഗത്തില്‍ ജില്ലാ നായിബ് ഖാസി ഹാഷിം കുഞ്ഞിതങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്‌ത ജില്ലാ പ്രസിഡന്റ് പി കെ പി അബ്ദുസലാം മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
പി പി ഉമര്‍ മുസ്‌്‌ല്യാര്‍, കെ അബൂബക്കര്‍ മൌലവി, ടി കെ ഉമര്‍ മുസ്‌്‌ല്യാര്‍, അബ്ദുല്ല ഫൈസി കൊതേരി, എന്‍ പി മുഹമ്മദ് മുസ്‌്‌ല്യാര്‍, മുഹമ്മദ് ഫൈസി കൊതേരി, മുഹമ്മദ് സലീം ഫൈസി ഇര്‍ഫാനി, കെ കെ പി അബ്ദുല്ല ഫൈസി, ബ്ലാത്തൂര്‍ അബ്ദുര്‍ റഹ്‌്‌മാന്‍ ഹൈത്തമി, കെ മുഹമ്മദ് ശരീഫ് ബാഖവി, കെ കെ മുഹമ്മദ് ദാരിമി, ടി പി യൂസുഫ് ബാഖവി, മാണിയൂര്‍ അഹമ്മദ് മൌലവി സംസാരിച്ചു.