വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

വഖഫ് വികസനത്തിന് പലിശരഹിത സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി 
തിരുവനന്തപുരം കുമാര പുരത്ത് വഖഫ്
ബോര്‍ഡ്  ഡിവിഷണല്‍ ഓഫീസ്  
വകുപ്പു

 മന്ത്രി  ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വഖഫു കളുടെ വികസനം ലക്ഷ്യമാക്കി വഖഫ് ബോര്‍ഡിന്റെ പങ്കാളി ത്തത്തോടുകൂടി പലിശ രഹിത സാമ്പത്തിക സഹായ സംവിധാനം ഏര്‍പ്പെടുത്താനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് വകുപ്പു മന്ത്രി പറഞ്ഞു. 
തിരുവനന്തപുരം കുമാര പുരത്ത് വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസ് ഉദ്ഘാടനം ചെ യ്യുക യായിരുന്നു അദ്ദേഹം. 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളാണ് ഡിവിഷണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. 
യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. സെയ്താലിക്കുട്ടി അധ്യക്ഷത വഹിച്ചു. എ. യൂനസ്‌കുഞ്ഞ്, ബീമാപള്ളി റഷീദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡീഷണല്‍ സെക്രട്ടി എം. വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, പരീത് ബാവാഖാന്‍, ബോര്‍ഡ് മെമ്പര്‍മാരായ എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, മുഹമ്മദാലി വാലന്‍ചേരി എന്നിവര്‍ പ്രസംഗിച്ചു. പാളയംപള്ളി ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട ഖിറാഅത്ത് നടത്തി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.എ. ഹസ്സന്‍ സ്വാഗതവും ഡിവിഷണല്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ. ഹബീബ് നന്ദിയും പറഞ്ഞു.