വാഫി ബിരുദവുമായി 28 യുവപണ്ഡിതര്‍ മതപ്രബോധന വീഥിയിലേക്ക്

സനദ് ദാന  ചടങ്ങിൽ നിന്ന്
കല്‍പ്പറ്റ : എട്ടുവര്‍ഷത്തെ ഉന്നത മതപഠനം പൂര്‍ത്തിയാക്കി 28 യുവ പണ്ഡിതര്‍ മതപ്രവര്‍ത്തന വീഥിയിലേക്ക്. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നിന്ന് വാഫി ബിരുദവുമായാണ് ഇന്നലെ ഇവര്‍ പുറത്തിറങ്ങിയത്.
മത വിദ്യാഭ്യാസത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ബിരുദവും വാഫികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശംസുല്‍ ഉലമാ അക്കാദമിയില്‍ നടന്ന അക്കാദമിയുടെ പത്താം വാര്‍ഷികാഘോഷത്തിലെ ഭക്തി നിര്‍ഭരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വാഫി സനദ് വിതരണം ചെയ്തു. 
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വാഫി കോഴ്‌സ് പൂര്‍ത്തീകരിച്ച 24 യുവ പണ്ഡിതര്‍ക്കും, മുഖ്തസ്വര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച നാല് പേര്‍ക്കും, ഖുര്‍ആന്‍ മന:പാഠമാക്കിയ 19 ഹാഫിളുകള്‍ക്കും തങ്ങള്‍ സനദ് നല്‍കി. സി.മമ്മുട്ടി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. സമസ്ത സെക്രട്ടറിയും, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി.
പിണങ്ങോട് അബൂബക്കര്‍, വി.മൂസ്സക്കോയ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, എസ്.മുഹമ്മദ് ദാരിമി, കെ.കെ അഹമ്മദ് ഹാജി, പാലത്തായി മൊയ്തു ഹാജി, എം.ഹസ്സന്‍ മുസ്‌ലിയാര്‍, പി.കെ.എം ബാഖവി ഗൂഡല്ലൂര്‍, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, എ.എം ശരീഫ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, കെ.അലി മാസ്റ്റര്‍ പ്രസംഗിച്ചു. 
തഹസില്‍ദാര്‍ സൂപ്പി കല്ലങ്കോടന്‍, കോണ്‍ട്രാക്ടര്‍ ഹനീഫ ഇടിയം വയല്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. പിണങ്ങോട് അബൂബക്കര്‍, വി.മൂസ്സക്കോയ
മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, എസ്.മുഹമ്മദ് ദാരിമി, കെ.കെ അഹമ്മദ് ഹാജി, പാലത്തായി മൊയ്തു ഹാജി, എം.ഹസ്സന്‍ മുസ്‌ലിയാര്‍, പി.കെ.എം ബാഖവി ഗൂഡല്ലൂര്‍, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, എ.എം ശരീഫ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, കെ.അലി മാസ്റ്റര്‍ പ്രസംഗിച്ചു. 
പി.സി ഇബ്രാഹിം ഹാജി, എന്‍.മൊയ്തീന്‍കുട്ടി, വി.പി അബൂബക്കര്‍ ഹാജി പൊയ്‌ലൂര്‍, ചീരമ്പത്ത് കുഞ്ഞബ്ദുല്ല, പുതിയോട്ടില്‍ മുഹമ്മദ് ഹാജി, പനന്തറ മുഹമ്മദ് എന്നിവരില്‍ നിന്നും തങ്ങള്‍ ഫണ്ട് സ്വീകരിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി. ഹാരിസ് ബാഖവി സ്വാഗതവും, അബൂബക്കര്‍ റഹ്മാനി നന്ദിയും പറഞ്ഞു. ഇമ്പിച്ചിക്കോയ തങ്ങള്‍ മലപ്പുറം ദിക്ര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി. മൂസ ബാഖവി, ടി.സി അലി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സയ്യിദ് സാബിത്ത് റഹ്മാനി, കെ.പി.എസ് തങ്ങള്‍, കെ.സി.കെ തങ്ങള്‍ നേതൃത്വം നല്‍കി.
കെ.നാസര്‍ മൗലവി സ്വാഗതവും, നൗഷിര്‍ വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു.
സകരിയ്യാ വാകേരി, അബ്ദുസ്സലീം കുപ്പാടിത്തറ, അബ്ദുറഊഫ് അഞ്ചാം മൈല്‍, മുസ്തഫ അഞ്ചാംമൈല്‍, അബ്ദുസ്സലാം അഞ്ചാംമൈല്‍, മുസമ്മില്‍ ഇടിയംവയല്‍ , ജഅ്ഫര്‍ പിണങ്ങോട്, അബ്ദുല്ലത്തീഫ് തരുവണ , ഹക്കീം പള്ളിക്കല്‍, ആസിഫ് റിപ്പണ്‍, ഷിഹാബുദ്ദീന്‍ ആനപ്പാറ, അബ്ദുറഹ്മാന്‍ തലപ്പുഴ, നിഷാദ് നെല്ലാക്കോട്ട, ആരിഫ് വാരാമ്പറ്റ, മുഹമ്മദ് ഷാഫി മുണ്ടക്കുറ്റി, മുഹമ്മദ് കോയ നെല്ലിയമ്പം, സുഹൈല്‍ ബിന്‍ ഉമര്‍ പൊഴുതന, മുഹമ്മദ് അനീസ് മുണ്ടക്കൈ, ശംസുദ്ദീന്‍ കാരക്കാമല, ശബീര്‍ വെങ്ങപ്പള്ളി, മുഹമ്മദ് ബഷീര്‍ പുലിക്കാട്, റാഷിദ് ചേരമ്പാടി, സുബൈര്‍ പൊഴുതന, ജഅ്ഫര്‍ പാണ്ടംകോട് എന്നിവരാണ് വാഫി ബിരുദം നേടിയത്.
മുഹമ്മദ് ഉനൈസ് ബീനാച്ചി, നിഷാദ് പിണങ്ങോട് എന്നിവര്‍ ഡിഗ്രിയും, യൂനസ് കുപ്പാടിത്തറ, അബ്ദുല്‍ ഗഫൂര്‍ ചീരാല്‍ മുഖ്തസ്വറും പൂര്‍ത്തിയാക്കി. 
മുഹമ്മദ് ഷഫീഖ് പിണങ്ങോട്, മുഹമ്മദ് അനസ് കമ്പളക്കാട് , നിന്‍ഷിദ് മാനന്തവാടി, സയ്യിദ് ഇല്യാസ് പള്ളിക്കല്‍, മുഹമ്മദ് ഷാനിദ് വൈത്തിരി, മുഹമ്മദ് ഷിനാസ് തലപ്പുഴ, ഷംനാസ് ബാവലി, റാഷിദ് കാവുമന്ദം, മുഹമ്മദ് സംജിദ് ചേരമ്പാടി, മുസമ്മില്‍ കോട്ടത്തറ, നിഷാദ് അഞ്ചാംമൈല്‍ , , മുഹമ്മദ് റാസി, മുഹമ്മദ് റാഷിദ്, മുബശ്ശിര്‍ മുഹമ്മദ് ആറുവാള്‍, മുഹമ്മദ് ത്വാഹ കണ്ണൂര്‍, മുഹമ്മദ് ഫാഇസ് ആറുവാള്‍, മുഹമ്മദ് അനീസ് കമ്പളക്കാട്, മുഹമ്മദ് ഇഖ്ബാല്‍, അജ്മല്‍ എന്നീ ഹാഫിളുകളാണ് ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. രാവിലെ നടന്ന ദഅ്‌വ സംഗമം ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം ഫൈസി വാളാട് അദ്ധ്യക്ഷത വഹിച്ചു. 
ഖയ്യൂം മാസ്റ്റര്‍ ക്ലാസ്സെടുത്തു. ഖാസിം ദാരിമി സ്വാഗതവും അബ്ബാസ് ചെന്നലോട് നന്ദിയും പറഞ്ഞു. ഉച്ചക്ക് നടന്ന പ്രവാസി സംഗമം ഉമര്‍ ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. യു.കെ. നാസര്‍ മൗലവി, മുഹമ്മദ് ഹാജി, റഫീഖ് തോപ്പില്‍, റഷീദ് സംസാരിച്ചു.