സമസ്ത വാഴക്കാട് വിശദീകരണ സമ്മേളനം ചരിത്രമായി

 കഴിഞ്ഞ ദിവസം വാഴക്കാട് നടന്ന സമസ്ത വിശദീകരണ സമ്മേളന ത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങൾ താഴെ കേൾക്കാം 
വിഘടിത പാളയം വിട്ട്  ഈയിടെ സമസ്തയിലേ 
ക്ക് മടങ്ങിയ  അബ്ദുല്‍  ഹമീദ് സഖാഫി കക്കാട്  
സംസാരിക്കുന്നു (ക്ലാസ്സ്‌ റൂം ലൈവിൽ  നിന്ന്)
വാഴക്കാട് : 'വികൃതമായ വിഘടിത മുഖം' എന്ന പ്രമേയത്തില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വിശദീകരണ സമ്മേളനം ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷിയാക്കി വാഴക്കാട് മര്‍ഹും കണ്ണിയത്ത് ഉസ്ത്താദ് നഗറില്‍ നടന്നു.
ഒരു പുരുഷായുസ് സ്വഹാബത്തിന്റെ തനിപകര്‍പ്പുപോലെ ജീവിച്ചു തീര്‍ത്ത അത്യപൂര്‍വ്വ മഹാനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ധിക്കരിക്കുകയും, തള്ളിപ്പറയുകയും, കണ്ണിയത്ത് ഉസ്താദിന്റെ പ്രസ്ഥാനമായ സമസ്തക്ക് സമാന്തരമുണ്ടാക്കുകയും ഉസ്താദിനെ കോടതി കയറ്റാന്‍ കേസ് കൊടുക്കുകയും ചെയ്തവര്‍ രണ്ട് പതിറ്റാണ്ടിന്റെ ശേഷം ഈയിടെയായി ഉറൂസ് നടത്താന്‍ നടത്തിയ നീക്കം പ്രദേശവാസികള്‍ തടഞ്ഞിരുന്നു.
ഇതിന്റെ പക്ഷാതലത്തിൽ നടന്ന വിശദീകരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ഉസ്താദ്‌ ആബിദ് ഹുദവി തച്ചണ്ണ, ഉസ്താദ്‌ അബ്ദുസ്സമദ് പൂകൊട്ടൂര്‍ , ഉസ്താദ്‌ അബ്ദുല്‍ ഹമീദ് സഖാഫി , ഉസ്താദ്‌ ഇസ്മില്‍ സഖാഫി തോട്ടുമുക്കം , പി. അ.  ജബ്ബാർ ഹാജി എന്നിവരുടെ പ്രഭാഷങ്ങൾ താഴെ കേൾക്കാം: