കോഴിക്കോട്:വ്യാജകേശവും അനുബന്ധ സത്യവാങ്‌മൂലവും സംബന്ധിച്ച് കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് നടത്തിയ പ്രതിഷേധറാലിയും പൊതുസമ്മേളനവും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനുമതി യോടെ യാണ് നടത്തിയതെന്നും അതുമായി ബന്ധപെട്ട കുപ്രചരണങ്ങൾ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന:സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പ്രസ്ഥാവനയില്‍ പറഞ്ഞു.
|
വ്യാജകേശം |
പ്രസ്‌തുത പരിപാടി വിജയിപ്പിക്കാന്‍ സമസ്‌തയുടേയും കീഴ്‌ഘടകങ്ങളുടേയും ആഹ്വാനം മാധ്യമങ്ങളില്‍ വന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു. അനുബന്ധ സത്യവാങ്‌മൂലം സംബന്ധിച്ച നടപടി ക്രമങ്ങള്‍ ബോധ്യപെടുത്താന്‍ മുഖ്യ മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇതുവരെ ആരും സംഘടന ഭാരവാഹികളെ ബന്ധപെട്ടിട്ടില്ല എന്നാല്‍ അതിന് ചുമതല പെടുത്തപെട്ടവരുമായി നിരന്തരം ബന്ധപെട്ടെങ്കിലും തത്‌സമ്പന്ധമായി ഒരു നീക്കവും നടന്നിട്ടെല്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമരത്തിന് തുടക്കം കുറിച്ചത്. സമരത്തിന് നേത്രത്വം കൊടുത്തത് ലീഗ് വിരുദ്ധരാണെന്നുള്ള പ്രചാരണം ശരിയല്ല. അത്തരം ഒരു നിലപാട് സംഘടനക്കില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയില്‍ വിഭാഗീയതയുണ്ടെന്ന് വരുത്തി തീര്‍ത്ത് വിഷയം വഴിതിരിച്ച് വിടാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം വിലപ്പോവില്ലെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.