വടകര: പ്രവാചകന്റെ തിരുകേശം എന്ന പേരില്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവു നടത്തി ഇത് സൂക്ഷിക്കാനെന്ന പേരില്‍ 40കോടിയുടെ പള്ളി നിര്‍മ്മിക്കാനും ആത്മീയ ചൂഷണം തുടരുവാനുള്ള നീക്കത്തില്‍ നിന്ന് കാന്തപുരം സുന്നികള്‍ പിന്‍മാറണമെന്നും കാന്തപുരത്തിന്റെ മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള മുടിയും വെള്ളവും വ്യജമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടിരിക്കെ ഇതിന്റെ പേരില്‍ ചൂഷണം അവസാനിപ്പിച്ച് സമുദായത്തോട് മാപ്പ് പറയണമെന്നും അടക്കാതെരുവ് നൂറുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന സമസ്‌ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ വടകര മിന്‍തഖ അഭിപ്രായപ്പെട്ടു.
ഇത്തരം ചൂഷണത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാറും ചില രാഷ്ട്രീയ നേതാക്കളും പ്രവാചക നിന്ദയെ പ്രോത്സാഹിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് പിന്തിരിയുന്നതാണ് നല്ലതെന്നും കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.കെ.എം കുഞ്ഞമ്മദ് മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു.എ.വി അബ്ദുറഹിമാന്‍ മുസ്ല്യാര്‍,മുഹമ്മദ് പടിഞ്ഞാറത്തറ,വരയില്‍ മൊയ്‌തു ഹാജി,സി.എച്ച് റസാഖ് ഹാജി,എ കെ അബ്ദുറഹിമാന്‍,എം കെ കുഞ്ഞിമമ്മു എന്നിവര്‍ സംസാരിച്ചു.