സമസ്ത സമ്മേളനം: റൈഞ്ചുതല നേതൃസംഗമം നടത്തി

തേഞ്ഞിപ്പലം: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വിവിധ റേഞ്ചുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് റൈഞ്ചുനേതൃസംഗമം നടത്തി. സംഗമം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സി. കോയക്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.കെ. അബ്ദുല്ല മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍.എ.എം. അബ്ദുള്‍ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.