കെ.ടി. മാനുമുസ്‌ലിയാര്‍ മൂന്നാം അനുസ്മരണം 31ന്

കരുവാരകുണ്ട് ദാറുന്നജാത്ത് വാര്‍ഷികാഘോഷം ജനവരി 12 മുതല്‍
കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികാഘോഷം ജനവരി 12 മുതല്‍ 20 വരെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ശൈഖുനാ കെ.ടി. മാനു മുസ്‌ലിയാരുടെ മൂന്നാം അനുസ്മരണവും പ്രാര്‍ഥനാ സദസ്സും 31 നും കരുവരകുണ്ടില്‍ നടക്കും.
പരിപാടികളുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.കെ. കുഞ്ഞാപ്പ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പി. സെയ്താലി മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.പി. ബാപ്പുഹാജി, എന്‍.കെ. അബ്ദുറഹിമാന്‍, എം. അലവി, പി.കെ. അബ്ദുസ്സലാം ഫൈസി, വി. അബ്ദുല്ലത്വീഫ് ഫൈസി പാതിരമണ്ണ, ഒ.ടി. മൂസ മുസ്‌ലിയാര്‍, കെ.ടി. മൊയ്തീന്‍ഫൈസി, സി.പി. അലവി മുസ്‌ലിയാര്‍, കളത്തില്‍ കുഞ്ഞാപ്പുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.