ഏകദിന കാന്പ് സംഘടിപ്പിക്കുന്നു

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ നടക്കുന്ന മുഹറം കാന്പയിന്‍റെ ഭാഗമായി ജിദാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തഹ്‍രീഖ് 2011 എന്ന പേരില്‍ ഡിസംബര്‍ 6 ന് ഏകദിന പഠന ക്യാന്പ് സംഘടിപ്പിക്കുന്നു. രാവിലെ 11.30 മുതല്‍ വൈകുന്നേരം 5 മണി വരെ ജിദാലി സമസ്ത മദ്റസയില്‍ വെച്ച് കാന്പ് നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന കാന്പില്‍ പ്രബന്ധ രചന, പ്രസംഗം, ഖിറാഅത്ത്, ക്വിസ് തുടങ്ങിയ കലാ മത്സരങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം പ്രമേയ വിശദീകരണ പ്രഭാഷണത്തോടെ കാന്പ് സമാപിക്കും. വിവിധ സെഷനുകളില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര നേതാക്കള്‍ സംബന്ധിക്കും.
- തസ്‍ലീം