കുടുംബ ജീവിതത്തില്‍ ഇസ്‍ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക : ബശീറലി തങ്ങള്‍

റിയാദ് : ലോകം ഇന്ന് നേരിടുന്നത് മൂല്യത്തകര്‍ച്ചയാണെന്നും അത് വ്യക്തിജീവിതത്തിലൂടെയും കുടുംബ ജീവിതത്തിലൂടെയും നാം ഇസ്‍ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ പരിഹരിക്കാന്‍ കഴിയുമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. അബ്ദുസ്സമദ് പെരുമുഖം അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. എം. മൊയ്തീന്‍കോയ, മുഹമ്മദ് വടകര, അശ്റഫ് വേങ്ങാട്ട്, ഹനീഫ മൂര്‍ഖനാട്, മുസ്തഫ ബാഖവി, ഹുസൈന്‍കുട്ടി അന്പലക്കണ്ടി, അശ്റഫ് കുന്ദമംഗലം, മൊയ്തീന്‍ ചെറുവണ്ണൂര്‍, അബ്ദുറഹ്‍മാന്‍ ബാഫഖി തങ്ങള്‍, ജലീല്‍ തിരൂര്‍, റസാഖ് കൊടക്കാട്, ഇബ്റാഹീം, ബശീര്‍ പാണ്ടിക്കാട് പങ്കെടുത്തു. അസീസ് പുള്ളാവൂര്‍ സ്വാഗതവും ഉമ്മര്‍ മീഞ്ചന്ത നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഒളവട്ടൂര്‍