സമസ്‌ത 85-ാം വാര്‍ഷികം ജാഥാംഗങ്ങളുടെയും, പ്രഭാഷകരുടെയും മീറ്റിംഗ്‌ 8 ന്‌ ചേളാരിയില്‍

മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക പ്രചാരണാര്‍ത്ഥം കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്തേക്ക്‌ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്ര സ്ഥിരാംഗങ്ങളുടെയും, പ്രഭാഷകരുടെയും സുപ്രധാന യോഗം 2011 ഡിസംബര്‍ 8ന്‌ വ്യാഴായ്‌ച 3 മണിക്ക്‌ ചേളാരി സമസ്‌താലയത്തില്‍ ചേരുന്നതാണ്‌.
ജാഥാ ചീഫ്‌ കോ-ഓര്‍ഡിനേറ്ററായി ഹാജി.കെ.മമ്മദ്‌ ഫൈസിയെ തെരഞ്ഞെടുത്തു. ഫ്രൊ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി.അബ്‌ദുള്ള മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്‌തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. റബീഉല്‍ അവ്വല്‍ പ്രമാണിച്ച്‌ സന്ദേശ ജാഥയുടെ തിയ്യതി 2012 ജനുവരി 23 മുതല്‍ ഫെബ്രുവരി 2 മാറ്റി നിശ്ചയിച്ചു. പി.പി.മുഹമ്മദ്‌ ഫൈസി, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, പിണങ്ങോട്‌ അബൂബക്കര്‍, ഹാജി കെ.മമ്മദ്‌ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്‌ദുള്ള ഫൈസി ചെറുകുളം, അഹമ്മദ്‌ തേര്‍ളായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.