സമസ്ത സമ്മേളനം; 30,000 പ്രതിനിധികളുടെ ക്യാമ്പ് നടത്തും

മദ്‌റസാ തല കേമ്പ് രജിസ്‌ത്രേഷന് ഡിസം:15 മുതല്‍
ചേളാരി: 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സംഗമത്തില്‍ 15 വേദികളിലായി മുപ്പതിനായിരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന സ്വാഗതസംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തു.
11 ഡിസംബര്‍ 15 - 30 മദ്‌റസാ തലങ്ങളില്‍ കേമ്പ് പ്രിതിനിധി രജിസ്‌ത്രേഷന്‍ നടത്തും. 2012 ജനുവരി 10നകം സമസ്താലയത്തില്‍ ബയോഡാറ്റകള്‍ സമര്‍പ്പിക്കണം. പ്രിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. സത്യസാക്ഷികളാവുക, വിദ്യാഭ്യാസം, സാമ്പത്തിക ശാസ്ത്രം, തസവുഫ്, ആത്മീയത, കാലികം, വ്യതിയാനം, ന്യൂനപക്ഷം, അനുസ്മരണം, ആദര്‍ശം, പ്രാസ്ഥാനികം, പ്രവാസി, വിദ്യാര്‍ത്ഥി, ഭാഷാ ന്യൂനപക്ഷങ്ങള്‍, മാനേജ്‌മെന്റ് തുടങ്ങിയ ശീര്‍ഷകത്തിലാണ് പഠനക്ലാസുകള്‍ നടക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങള്‍, പണ്ഡിതര്‍, ചിന്തകര്‍, സാമൂഹ്യ-മാധ്യമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. 

യോഗത്തില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, എം.സി. മായിന്‍ഹാജി, പാലത്തായി മൊയ്തു ഹാജി, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഹാജി.കെ. മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, മഹ്മൂദ് സഅദി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കെ.എ.റഹ്മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, എസ്. മുഹമ്മദ് ദാരിമി, അബ്ദുല്‍ഖാദിര്‍ ഹാജി, അബൂഹാജി രാമനാട്ടുകര, എസ്.കെ.ഹംസ ഹാജി, അഹ്മദ് തെര്‍ളായി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ആര്‍.വി.എ. സലാം, ഹസൈനാര്‍ ഫൈസി, കുന്നുംപുറം അബ്ദുല്‍ഖാദിര്‍ ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.