ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അശാന്തി ഉണ്ടാകില്ല-സമദാനി
കാഞ്ഞങ്ങാട്: പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യം ഉണ്ടാവേണ്ട അനിവാര്യ കാലഘട്ടമാണ് ഇന്നത്തേതെന്ന് അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു.അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന അശാന്തി നിറഞ്ഞ അന്തരീക്ഷംനിലനില്‍ക്കില്ലായിരുന്നുവെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.തങ്ങളുടെ വിയോഗവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞത് മുസ്‌ലീങ്ങള്‍ മാത്രമല്ല. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭാവം പ്രതിഫലിക്കുന്നത് കേരള സമൂഹത്തിന് ഒട്ടാകെയാണ്. പാണക്കാട് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനും അത്‌വഴി പൊതുസമൂഹത്തിന് മാതൃകയാകാനും പുതു തലമുറക്ക് കഴിയണമെന്നും സമദാനി പറഞ്ഞു.