കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മദ്റസ പിക്നിക് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിംഗിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ മദ്റസ അബ്ബാസിയ്യ, ദാറു തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസ ഫഹാഹീല്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പിക്നിക് സംഘടിപ്പിച്ചു.

വഫറ ഫാമില്‍ വെച്ച് നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വിംഗ് സെക്രട്ടറി മൊയ്തീന്‍ ഷാ മൂടാല്‍ , മുഹമ്മദലി പുതുപ്പറന്പ്, ഇല്യാസ് മൗലവി, മന്‍സൂര്‍ ഫൈസി, ബശീര്‍ മൗലവി, അബ്ദുല്‍ ലത്തീഫ് എടയൂര്‍ , രായിന്‍ കുട്ടി ഹാജി, ശറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.