ചെറുവണ്ണൂരില്‍ നാളെമുതല്‍ നബിദിന പരിപാടി

ഫറോക്ക് : ചെറുവണ്ണൂര്‍ തെക്കേ ജുമുഅത്ത് പള്ളി മഹല്ല് ആന്‍ഡ് ദര്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ 27 വരെ നബിദിന പരിപാടികള്‍ സംഘടിപ്പിക്കും. പള്ളി കോമ്പൌണ്ടില്‍ നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍ ഹുദവി, ആബിദ് ഹുദവി, അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി, സെയ്ത് മുഹമ്മദ് നിസാമി, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, അബ്ദുറഹ്മാന്‍ ബാഖവി, മുസ്തഫ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും. 24ന് വിദ്യാര്‍ഥി ഫെസ്റ്റ്, ഇസ്ലാമിക കലാമേള, ബുര്‍ദ എന്നിവയും 25ന് ആദരിക്കല്‍ സമ്മേളനവും 26ന് ദുആ^മൌലീദ് മജ്ലിസുമുണ്ടാകും. 27ന് നടക്കുന്ന മതസൌഹാര്‍ദ സാംസ്കാരിക സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. അഹമ്മദ്, സാമൂതിരി പി.കെ.എസ്. രാജ, കോഴിക്കോട് ബിഷപ്പ് ഡോ. ജോസഫ് കളത്തില്‍ പറമ്പില്‍, എം.കെ. രാഘവന്‍ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍, കലക്ടര്‍ പി.ബി. സലീം, സി.പി. രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും