നബിദിന പ്രോഗ്രാം

ജിദ്ദ : രാഹേ നബി, രാഹേ നജാത്ത് എന്ന പ്രമേയവുമായി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാന്പയിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ അല്‍നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. അബ്ദുല്‍ അലി നിര്‍വ്വഹിക്കും.

ചടങ്ങില്‍ മുസ്തഫ ഹുദവി, മുനീര്‍ വാഫി, ടി.എച്ച്. ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. കാന്പയിന്‍റെ ഭാഗമായി മദ്ഹുറസൂല്‍, സിയാറത്തെ റൌള ശരീഫ്, ഖത്‍മുല്‍ ഖുര്‍ആന്‍, മുഴുദിന ക്യാന്പ്, കലാ മത്സരങ്ങള്‍, കാലിക പ്രഭാഷണങ്ങള്‍, ലഘുലേഖ-സി.ഡി. പ്രസാധനം, സമാപന സമ്മേളനം എന്നീ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

- മജീദ് പുകയൂര്‍ -