നോമ്പും ശരീരവും.

ആരോഗ്യപരമായ ഗുണങ്ങ്ള്

ജീവിതത്തില് മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണ് ആരോഗ്യം. അതിനെ സംരക്ഷിക്കലും അസുഖങ്ങള് വരുമ്പോള് ചികിത്സിക്കലും ആരാധനാഭാവത്തോടെയാണിസ്ലാം വീക്ഷിക്കുന്നത്.

ആരോഗ്യ സംരക്ഷണത്തിന് ചികിത്സയെക്കാള് ഉചിതം പ്രതിരോധമാണെന്നാണല്ലോ പൊതുമതം. ക്രമരഹിതവും അനിയന്ത്രിതവുമായ ഭക്ഷണരീതിയാണ് ഒട്ടുമിക്ക രോഗങ്ങളെയും വിളിച്ചുവരുത്തുന്നത്. പ്രമേഹം, ഹൃദയ സതംഭനം, കൊളസ്ട്രോള് തുടങ്ങി രക്തക്കുഴലുകള്ക്കും ആമാശയത്തിനും ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങള്ക്കും കാരണം അമിത ഭക്ഷണമാണ്. ലോകത്തിന്ന് ഭക്ഷണക്കുറവ് കാരണം മരിക്കുന്നതിനെക്കാള് എത്രയോ മടങ്ങ് മനുഷ്യാത്മാക്കള് മൃതിയടയുന്നത് അമിത ഭക്ഷണം കാരണമാണ്. അതുകൊണ്ട് തന്നെ നിയന്ത്രിത ഭക്ഷണമാണ് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉചിതം. എന്നാല് കഴിയുന്നത്ര അകത്താക്കണമെന്ന ശരീരത്തിന്റെ ആഗ്രഹമായിരിക്കാം സ്വാഭവികമായും ഇതിന് വിലങ്ങ് നില്ക്കുക. ഇതിനെ നിയന്ത്രിക്കാന് പരിശീലിപ്പിക്കുന്നതാണ് വ്രതാനുഷ്ഠാനം.

ശരീരത്തിന്റെ ഏറ്റവും തിരക്കുപിടിച്ച അവയവവ്യവസ്ഥകളിലൊന്നാണ് ദഹന പ്രക്രിയയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഭാഗങ്ങള്. ഒട്ടുമിക്ക അവയവങ്ങളും വിശ്രമിത്തിനിടം കാണുന്ന രാത്രിപോലും പ്രവര്ത്തനസജ്ജമാവുന്ന ഇവയുടെ സുഗമമായ പ്രവര്ത്തനത്തിന് വിശ്രമം ആവശ്യമാണ്. ഇരുപത്തിനാലു മണിക്കൂറും അവിശ്രാന്തം ഒടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ എഞ്ചിന് വിശ്രമം ആവശ്യമാണ്. അതുപോലെ പതിനൊന്നു മാസം നിരന്തരം പ്രവര്ത്തിക്കുന്ന ദഹനവ്യവസ്ഥക്കു ലഭിക്കുന്ന ശുദ്ധികലശമാണ് വ്രതാനുഷ്ഠാനകാലം.

ഏതൊരു പ്രവര്ത്തനത്തിനും ശരീരത്തില് ഊര്ജ്ജം ആവശ്യമാണ്. ജീവല് പ്രവര്ത്തനങ്ങള്ക്കാവശ്യമായ ഊര്ജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ആവശ്യത്തില് കൂടുതലുള്ള ഊര്ജ്ജം ഗ്ലൂക്കോസ് രൂപത്തില് തൊലിക്കുള്ളില് സംഭരിക്കുകയും സന്ദര്ഭോചിതം ഉപയോഗിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ് അമിതമാവുമ്പോള് ഹൃദയരക്തക്കുഴലുകള്, കുടലുകള് തുടങ്ങി സുപ്രാധനമായ പല അവയവങ്ങളിലും അടിഞ്ഞുകൂടി അവയുടെ പ്രവര്ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വ്രതമനുഷ്ഠിക്കുമ്പോള് സംഭരിക്കപ്പെട്ട ഊര്ജ്ജം ഒരു പരിധിവരെ ഉപയോഗപ്പെടുത്താന് കഴിയുന്നതിനാല് പല രോഗങ്ങളെയും പ്രതിരോധിക്കാന് കഴിയും. പ്രസിദ്ധ ചിന്തകനായ എഡിസന്റെ വാക്കുകള് കടമെടുത്താല് ''ഇസ്ലാമിലെ വ്രതാനുഷഠാനം മനുഷ്യന് ഒരു കവചമാണ്. പല മാറാരോഗങ്ങളും പിടിപെടുന്നതില് നിന്ന് മനുഷ്യനെ അതു തടയുന്നു.''

വ്രതത്തിന്റ ആരോഗ്യവശം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. രൂപഭാവങ്ങളില് അന്തരമുണെ്ടങ്കിലും നിരാഹാര ഉപവാസ മുറകള് പഥ്യമായി അനുവര്ത്തിക്കുന്നവരാണ് ശാസ്ത്രജ്ഞരില് പലരും. ആയുര്വേദവും അജിര്ണ്ണ ചികിത്സയും നോമ്പിനെ ഒരു ചികിത്സാരീതിയായി തന്നെ കാണുന്നുണ്ട്. പ്രാചീന ഗ്രീക്ക് ചിന്തകരായ ഹിപ്പോക്രാറ്റസും പൈതഗോറസും തങ്ങളുടെ അനുയായികളെ വ്രതമനുഷ്ഠിക്കാന് പ്രേരിപ്പിച്ചിരുന്നു. കാലപ്പഴക്കം ചെന്ന പലരോഗങ്ങളും ചികിത്സിക്കാന് നോമ്പ് സഹായകമാവുമെന്ന് ആയുര്വ്വേദം അനുശാസിക്കുന്നു. 1971 ഒക്ടോബറില് ഡല്ഹിയില് സംഘടിപ്പിക്കപ്പെട്ട ആയുര്വ്വേദ സെമിനാര് ഇങ്ങനെ അഭിപ്രായപ്പെട്ടു. ''വ്രതമനുഷ്ഠിക്കുന്നത് വാദരോഗങ്ങള്ക്ക് ഫലപ്രദമാണ്. ആരോഗ്യത്തിനത് ഔഷധം പോലെ പ്രധാനമാണ്. പേശികള്ക്കും കലകള്ക്കുമുള്ള വേദനകള്ക്കും മരവിപ്പിനും വ്രതമനുഷ്ഠിക്കുന്നത് ഗുണകരമാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിച്ചാല് ശരീരത്തിലെ ഉച്ഛിഷ്ടങ്ങള് കലകള് വഴി വലിച്ചെടുക്കുകയും അതുവഴി അവശിഷ്ടങ്ങള് ഇല്ലാതാവുകയും ചെയ്യും.''