
ആലുവ : ആത്മീയതയിലേക്ക് വഴി നടത്തുന്ന വായനയാണ് ആധുനിക കാലഘട്ടത്തിന്റെ ആവശ്യമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അക്ഷരത്തിന്റെ കരുത്തു തിരിച്ചരിഞ്ഞവരാണ് മാധ്യമങ്ങളെ വക്രീകരിക്കുന്നത്. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്മികതകളെ പ്രതിരോധിക്കാന്‍ നല്ല വായന കൊണ്ടേ കഴിയൂ. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിഷ്വല്‍ മീഡിയകളുടെ കടന്നു കയറ്റം വായനയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്നില്ല. നേരിലേക്ക് നയിക്കുന്ന വായനയെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയ്യാറാവണം. "നേരെഴുതിന്റെ പുരോയാനം" എന്ന പ്രമേയവുമായി സംസ്ഥാന എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വായനാ പ്രചാരണ പ്രയാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രയാണത്തിന്റെ നായകന്‍ കൂടിയായ തങ്ങള്‍.