മച്ചംപാടി ശംശുല്‍ ഉലമാ ഇസ്ലാമിക് സെന്‍ററിന് സൗദിയില്‍ കമ്മിറ്റി നിലവില്‍ വന്നു

റിയാദ് : മഞ്ജേശ്വരം മച്ചംപാടിയില്‍ ദീനി രംഗത്തും റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മച്ചംപാടി ശംശുല്‍ ഉലമാ ഇസ്ലാമിക് സെന്‍ററിന്‍റെ കീഴില്‍ സൗദി അറേബ്യയില്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. കൊംബംകുഴി ഇബ്രാഹിമിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി കൊംബംകുഴി ഇബ്രാഹിം (ചെയര്‍മാന്‍) അബൂബക്കര്‍ പാവൂര്‍ (പ്രസിഡന്‍റ്) ഹുസൈ‍ന്‍ മച്ചംപാടി (സെക്രട്ടറി) ഹനീഫ് അബൂബക്കര്‍ (ട്രഷറര്‍) കുഞ്ഞി കോടി, കാദര്‍ മുടിമാര്‍, റസാക്ക് പുച്ചത്തബയല്‍ (വൈ.പ്രസിഡന്‍റുമാര്‍) ലതീഫ് പി എച്ച്, മുസ്തഫ കേരി, ശരീഫ് ശംശുല്‍ ഉലമാ നഗര്‍(ജോ.സെക്രട്ടരിമാര്‍), വര്‍ക്കിംഗ് കമ്മിറ്റി ഭാരവാഹികളായി കാസിം ബാക്കിമാര്‍, ലതീഫ് പുച്ചത്തബയല്‍, ഹനീഫ് പുച്ചത്തബയല്‍, ബാവ പുച്ചത്തബയല്‍, ആസിഫ്, മജീദ് കേരി, ഇസ്മായില്‍ നവാബ്, അശ്രഫ് ദര്‍ക്കാസ്, എം എച്ച് ഹുസൈനാര്‍,മുനീര്‍ ശംശുല്‍ ഉലമാ നഗര്‍, പുത്തുബാവ പാറ, എന്നിവരെ തെരഞ്ഞെടുത്തു ഹുസൈന്‍ മച്ചംപാടി സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു.


- ഹുസൈന്‍ മച്ചാംപടി, റിയാദ് -