മഹല്ല്തല പ്രൊജക്ട് തയ്യാറാക്കുന്നു

തിരൂരങ്ങാടി : ദാറുല്‍ഹുദ ഇസ്‌ലാമിക് അക്കാദമിയിലെ പി.ജി ഇസ്‌ലാമിക് സ്റ്റഡീസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ജില്ലയിലെ 500 മഹല്ലുകളിലെ പ്രൊജക്ടുകള്‍ തയ്യാറാക്കുന്നു. കേരള സുന്നി മഹല്ല് ഫെഡറേഷനുമായി സഹകരിച്ചാണ് ജില്ലയിലെ 35 പഞ്ചായത്തുകളില്‍ പ്രഥമഘട്ട പ്രൊജക്ട് നിര്‍മാണം നടത്തുന്നത്.

വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സാധു സംരക്ഷണ സമിതി സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, മസ്‌ലഹത്ത് കമ്മിറ്റി, മതപഠന ക്ലാസുകള്‍ എന്നിവ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. യോഗം പ്രൊഫ. കെ.സി.മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. വി.ഇസ്ഹാഖ് ബാഖവി അധ്യക്ഷതവഹിച്ചു. യു.ശാഫിഹാജി, കെ.എം.സെയ്തലവി ഹാജി, സി.യൂസഫ് ഫൈസി, അസീസ് മുസ്‌ലിയാര്‍, എ.കെ.ആലിപ്പറമ്പ്, അനസ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.