എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിംഗ്‌ സ്റ്റേറ്റ്‌ എക്‌സിക്യൂട്ടീവ്‌ ക്യാമ്പ്‌ നാളെ

കോഴിക്കോട്‌ : നാഷണല്‍ കാമ്പസ്‌ കോളിന്റെ തുടര്‍ച്ചയായി രൂപീകൃതമായ കാമ്പസ്‌ വിംഗ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ക്കുള്ള മൂന്നുദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ്‌ നാളെ മുതല്‍ മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ എജ്യൂക്കേഷണല്‍ കാമ്പസില്‍ നടക്കും. ജ:പി.വി.അബ്ദുല്‍ വഹാബ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും.

അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ചാലില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. കുഞ്ഞാണി മുസ്‌ലിയാര്‍ മേലാറ്റൂര്‍, അബ്ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍, ഷാഹുല്‍ ഹമീദ്‌ മേല്‍മുറി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം, സത്താര്‍ പന്തലൂര്‍, ബശീര്‍ പനങ്ങാങ്ങര, അലി കെ.വയനാട്‌, ഡോ. വി.സുലൈമാന്‍, റഹീം ചുഴലി, കുഞ്ഞാപ്പുട്ടി ഹാജി വിവിധ സെഷനുകളില്‍ പങ്കെടുക്കും.