അസ്‌അദിയ്യ: സ്വലാത്ത്‌ വാര്‍ഷികവും ദുആ സമ്മേളനവും മാര്‍ച്ച്‌ 11 ന്‌

പാപ്പിനിശ്ശേരി വെസ്റ്റ്‌ : എല്ലാ അറബി മാസവും അവസാന വ്യാഴാഴ്‌ച്ച മഗ്‌രിബ്‌ നിസ്‌കാരനന്തരം ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ കോളേജില്‍ നടന്നു വരുന്ന സ്വലാത്ത്‌ ദിക്റ് മജ്‍ലിസിന്‍റെ വാര്‍ഷികവും ദുആ സമ്മേളനവും 2010 മാര്‍ച്ച്‌ 11 വ്യാഴം രാത്രി അസ്‌അദാബാദില്‍ നടത്തുവാന്‍ സ്വലാത്ത്‌ സബ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ അല്‍ ഐന്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി തുടങ്ങി പ്രമുഖ സൂഫി വര്യന്മാരും പണ്‍ഡിതന്മാരും പങ്കെടുക്കും. യോഗം കെ.മുഹമ്മദ്‌ ശരീഫ്‌ ബാഖവിയുടെ അദ്യക്ഷതയില്‍ സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.കെ. അബ്ദുല്‍ ബാഖി, അബൂ സുഫ്‌യാന്‍ ബാഖവി,, അബ്ദുല്‍ ഫത്താഹ്‌ ദാരിമി, അബ്ദുല്‍ ഖാദര്‍ അസ്‌അദി പ്രസംഗിച്ചു. പി.കെ.ഇബ്രാഹിം മൗലവി സ്വാഗതവും എ.പി.അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.