
കുവൈത്ത് സിറ്റി : ഇസ്ലാമിക് സെന്റര്‍ വിദ്യാഭ്യാസവിംഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ്യ മദ്റസ അബ്ബാസിയ്യ, ദാറു തഅ്ലീമുല് ഖുര്‍ആന്‍ മദ്റസ ഫഹാഹീല്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മദ്റസ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 2010 ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ബാങ്ക് വിളി, കയ്യെഴുത്ത്, പ്രസംഗം, ഗാനം, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. മത്സരത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2010 പരിപാടിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
വിദ്യാഭ്യാസ വിംഗ് സെക്രട്ടറി മൊയ്തീന്‍ഷ മൂടാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് എടയൂര്‍ , രായിന്‍ കുട്ടി ഹാജി, മൂസു രായീന്‍ , ഷറഫുദ്ദീന് കുഴിപ്പുറം, മുഹമ്മദ് അലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു.