
കുവൈത്ത് സിറ്റി : ഇസ്‍ലാമിക പണ്ഡിത ലോകത്തെ അത്ഭുത പ്രതിഭയായിരുന്നു കെ.ടി. മാനു മുസ്‍ലിയാര്‍ എന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ പി. ശംസുദ്ദീന്‍ ഫൈസി പ്രസ്താവിച്ചു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‍മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മത ഭൗതിക വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനമായ കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍ററിനെ വളര്‍ത്തിയെടുത്ത അദ്ദേഹം സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അഞ്ച് പതിറ്റാണ്ട് കാലത്തെ കാര്യദര്‍ശിയായിരുന്നു. ബോര്‍ഡിനെ ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാനു മുസ്‍ലിയാര്‍ വഹിച്ച പങ്ക് അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു. മുസ്ഥഫ ദാരിമി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഫൈസി സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.