SKSSF വായനാ പ്രചാരണ യാത്ര ഫെബ്രുവരി എട്ടിന് തുടങ്ങും

കോഴിക്കോട് : മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ ഭാഗമായി SKSSF മുഖപത്രമായ സത്യധാര പ്രചാരണത്തിന് 'വായനയുടെ പുരോയാനം' എന്ന പ്രമേയത്തില്‍ നടക്കുന്ന വായനാ കാന്പയിന് സമാപനം കുറിച്ച് പ്രചാരണ യാത്ര ഫെബ്രുവരി എട്ടിന് ആരംഭിച്ച് 11 ന് സമാപിക്കും.

സംസ്ഥാന പ്രസിന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ യാത്ര നയിക്കും. ഡയറക്ടര്‍ നാസര്‍ ഫൈസി കൂടത്തായി, കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍ .എസ്. മൗലവി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി മലയമ്മ, ബഷീര്‍ പനങ്ങാങ്ങര, അലി കെ. വയനാട്, സത്താര്‍ പന്തല്ലൂര്‍ , ഹബീബ് ഫൈസി കോട്ടോപ്പാടം, സ്ഥിരാംഗങ്ങളായിരിക്കും. ഫെബ്രുവരി എട്ടിന് തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളെ പ്രതിനിധീകരിച്ച് രാവിലെ 11 മണിക്ക് എറണാകുളത്തും വൈകുന്നേരം നാല് മണിക്ക് തൃശൂരിലും ഫെബ്രുവരി ഒന്പതിന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട്ടും നാല് മണിക്ക് പെരിന്തല്‍മണ്ണയിലും ആറ്മണിക്ക്കോട്ടക്കലും ഫെബ്രുവരി പത്തിന് ബുധനാഴ്ച 11 മണിക്ക് മഞ്ചേരിയിലും മൂന്ന് മണിക്ക് കുന്ദമംഗലത്തും അഞ്ച് മണിക്ക് വയനാട് കല്‍പ്പറ്റയിലും ഫെബ്രുവരി 11ന് വ്യാഴാഴ്ച 11 മണിക്ക് കൊയിലാണ്ടിയിലും ഒരു മണിക്ക് കുറ്റ്യാടിയിലും മൂന്ന് മണിക്ക് കണ്ണൂരിലും നാല് മണിക്ക് തളിപ്പറന്പിലും ആറ് മണിക്ക് കാസര്‍ക്കോട്ടും യാത്ര പര്യടനം നടത്തും. കാന്പയിന്‍ സമിതി യോഗത്തില്‍ അബൂബക്കര്‍ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ , റഷീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍ . എസ്. മൗലവി സംബന്ധിച്ചു.