കെ.ടി. മാനു മുസ്‍ലിയാര്‍ മെമ്മോറിയല്‍ ഇസ്‍ലാമിക് റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കും

ദുബൈ : കൂത്തുപറന്പ ശംസുല്‍ ഉലമ അക്കാദമി ക്യാന്പസില്‍ മര്‍ഹൂം കെ.ടി. മാനുമുസ്‍ലിയാരുടെ നാമധേയത്തില്‍ വിശാലമായ ഇസ്‍ലാമിക് ലൈബ്രറി ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ നിര്‍മ്മിക്കാന്‍ ശംസുല്‍ ഉലമ അക്കാദമി ദുബൈ ഫോറം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മാര്‍ച്ചില്‍ നടക്കുന്ന അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സെന്‍ററിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ശംസുല്‍ ഉലമ അക്കാദമിക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ ബില്‍ഡിംഗിന്‍റെ ഉദ്ഘാടനവും അഞ്ചാം വാര്‍ഷികവും വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് കെ.കെ. ശംസുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷക്കീര്‍ കോളയാട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, പി.പി. ഖാലിദ് ഹാജി, കെ.വി. ഇസ്‍മാഈല്‍ ഹാജി, എം.എ. അബ്ദുല്‍ അസീസ് ശിവപുരം, നിസാര്‍ പി.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ. ശഫീഖ് സ്വാഗതവും മശ്ഹൂദ് കെ.വി. നന്ദിയും പറഞ്ഞു.

- ശക്കീര്‍ കോളയാട് -